നാരായണീയം

കണ്ണാടിക്കൂട്ടിലെ ഗുരുപ്രതിമ കണ്ണീരൊഴുക്കുന്നു; വിയർത്തൊലിക്കുന്നു!

നാരായണീയർ ആർത്തലച്ചു വന്നു, നെഞ്ചത്തറഞ്ഞു, വാവിട്ടു കരഞ്ഞു.

കുരുടൻ കണ്ടു, ചെകിടൻ കേട്ടു, മുടന്തൻ ഓടി.

ആൾക്കടൽ ഇരമ്പി.

പെറ്റുവീണിട്ടിന്നോളം ഒന്നുമിണ്ടാത്തവൻ, കരയുന്ന ഗുരുവിനെ വലംചുറ്റി കിടന്നുരുണ്ടു.

ഉരുണ്ടവൻ നിവർന്നുനിന്ന്‌ ഉരിയാടി ഃ വ്‌…വെ….വെളളം…

വെളളമെത്തി. അത്‌ കൈയാൽ തട്ടിത്തെറിപ്പിച്ച്‌ ഊമ ഒച്ചവച്ചുഃ വ്‌…വെ…വെളളാപ്പം..

ചൂടുവെളളപ്പം വന്നു. ആയത്‌ കാലാൽ തൊഴിച്ചെറിഞ്ഞ്‌ തൊണ്ട തുറന്നവൻ അലറി വിളിച്ചു ഃ വെളളാപ്പളളി…

…സിന്ദാബാദ്‌!! നാരായണീയർ ഒന്നടങ്കം സന്ധിവാതമുക്തരായി മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി..

Generated from archived content: story3_june.html Author: cr_omanakkuttan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here