ചെന്താമരമൊട്ടുകളായ ഉപ്പൂറ്റികൾ കറുത്തിരുണ്ടു, വരണ്ടുണങ്ങി, വെടിച്ചു കീറി. രക്തവാതിയായെന്ന് സ്വയം തിരിച്ചറിഞ്ഞു. ചർമ്മരോഗ വിദഗ്‌ദ്ധനെ തേടിപ്പോയി പാദമാസകലം പരിശോധിച്ച് ഭിഷഗ്വരൻ അന്വേഷിച്ചുഃ ഏതു സോപ്പുതേക്കുന്നെ?
ആമോദം പൂണ്ടറിയിച്ചു; അജന്ത, പ്യാരി, നളന്ദ ചന്ദ്രിക, മെഡിമിക്‌സ്, ചന്ദനം, മുല്ലപ്പൂ……
രാധാസ് തീണ്ടാറില്ല! ആനന്ദ ചിത്തനായി മന്ദസ്‌മേരം തൂകി വൈദ്യർ ആരാഞ്ഞുഃ ഈഴവനാണല്ലേ? തലയാട്ടി നീട്ടിച്ചൊല്ലി ഈഴവനാം ഈഴവത്വം ജാതിർഗോത്വം ഗവാം യഥാ!
Generated from archived content: story2_feb5_09.html Author: cr_omanakkuttan