ചുവന്ന ചാമ്പക്കപ്പഴം കുലകുലയായി. ഇടയില്‍ മരക്കവട്ടയില്‍ അനക്കമറ്റിരുന്ന് ചുവപ്പനോന്ത്.
അമരക്കാച്ചട്ട എനിക്ക്. വയറും പൊക്കിളും പിറന്നപടി. എന്റെ പൊക്കിളിലൂടെ ചോര ഊറ്റിക്കുടിച്ച് ഓന്തന്‍ കടുംചുവപ്പനായി.
പൊക്കിള്‍ പൊത്തി കുനിഞ്ഞു. മൂന്നാല് മുഴുത്ത കല്ല് കൈയില്‍. കൊടുത്തു ഉന്നം നോക്കി. ഏറു കൊണ്ട് അവന്‍ വീണു. ചത്തുമലച്ച് വാ പൊളിച്ച് കിടന്നു.
അരക്കാച്ചട്ട പൊക്കി ഞാന്‍ മുള്ളി. അവന്റെ വായില്‍. ചത്തവന് ജീവന്‍ വച്ചു. ചുവപ്പ് മാഞ്ഞു. പതുക്കെപ്പതുക്കെ മഞ്ഞയായി. കടും മഞ്ഞ.
മഞ്ഞച്ച ആത്തപ്പഴം തൂങ്ങും മരത്തിലേക്ക് ഓന്തന്‍ ഓടി. ഓട്ടത്തില്‍ തിരിഞ്ഞു തുളച്ചു നോക്കി. നോട്ടം പറഞ്ഞു: നിറമേതായാലും ഓന്തന്‍ നന്നായാല്‍ മതി.
Generated from archived content: story1_july2_13.html Author: cr_omanakkuttan