ഹൃദയമേ,
നീ പാടിയ
പ്രണയഗീതങ്ങളും
നീ സൂക്ഷിച്ച സ്വകാര്യങ്ങളും
ഇന്ന്, ഒളിവിലാണ്.
ഇല്ല എനിക്ക് പറയാനാകില്ല
നീ ഒരു തുറന്നിട്ട പുസ്‌തകമോ
വാതായനങ്ങളില്ലാത്ത
കളിവീടോ ആയിരുന്നിരിക്കാം.
പക്ഷേ, ഇപ്പോഴിത് മാറ്റിവച്ചത്
ഞാൻ പോലും അറിയാതെയാണല്ലോ.
Generated from archived content: poem7_aug.html Author: cp_rajasekharan
Click this button or press Ctrl+G to toggle between Malayalam and English