രാത്രി. കളളൻ പുരയ്‌ക്കകത്തു കയറി. ശബ്‌ദംകേട്ട് ഭാര്യ ഉണർന്നു. അയാൾ പണപ്പെട്ടി നീക്കുന്നു. അവർ വിറയ്‌ക്കുന്ന കൈ ഭർത്താവിന്റെ നെഞ്ചത്തു വച്ചു. ഒന്നു കുലുക്കി. അപ്പോൾ ഭർത്താവ് അവരുടെ കൈക്കു മുകളിൽ തന്റെ രണ്ടു കൈകളും വച്ച് അമർത്തി. അനങ്ങരുത്. കട്ടിലിനടിയിൽ ഇരുന്ന പണപ്പെട്ടി തുറന്ന് കളളൻ എടുക്കാവുന്നതൊക്കെ എടുത്തു. സ്ഥലം വിട്ടു. അതിനുശേഷം ഭാര്യ വിലപിച്ചു.
-നിങ്ങള് നല്ലയാളാ. കളളൻ എല്ലാം എടുത്തോണ്ടു പോയില്ലേ?
-ഇല്ല. നമ്മുടെ ജീവൻ കൊണ്ടുപോയിട്ടില്ല. ഇക്കാലത്ത് അതിനാണ് വില കൂടുതൽ. ഞാനുണർന്നിരുന്നെങ്കിൽ അതുംകൂടി കൊണ്ടുപോയേനെ.
Generated from archived content: story4_july.html Author: chirayinkizh_salam