ലേലം

ഗാന്ധിയെ വെട്ടി
നുറുക്കിയ ഖദറില്‍
പൊതിപൊതിയായിക്കെട്ടിയുറക്കെ
കവലയില്‍ ലേലം വിളി നേതാക്കള്‍.:
‘ വരൂ പൊതുജനമേ.., വിലയാദായം!’
ചോരത്തുണിയില്‍ കാറല്‍മാര്‍ക്‌സിന്‍
കഷണം കഷണം പൊതിയായ് കെട്ടി
കവലയില്‍ ലേലം വിളിയെതിര്‍പക്ഷം:
‘വരൂ ജനമേ, വിലയതിലും തുച്ഛം’

Generated from archived content: poem1_july2_13.html Author: chemmanam_chacko

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here