ക്രമക്കേട്‌

‘എ’ കഴിഞ്ഞാൽ

‘ബി’ വരുന്നില്ല.

‘സി’യുമില്ല;

‘എ.ഡി.ബി.’ എന്നു

ക്രമം തെറ്റുമെപ്പൊഴും

കോടിക്കണക്കു പറയവേ പൂജ്യങ്ങൾ

ചാടിവരുന്നു പിന്നാതെ തുരുതുരെ!

ബുദ്ധിക്കു വല്ല കുഴപ്പമാണോ?

ഗുണം സിദ്ധിക്കുവാൻ തളം

വയ്‌ക്കണോ വൈദ്യരേ?

Generated from archived content: poem_april6.html Author: chemmanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English