നല്ലവന്‍

നല്ല വിദ്യര്‍ത്ഥി വണ്ടിക്കു
കല്ലെറിഞ്ഞു
പഠിക്കുവോന്‍;
മദ്യശാലയ്ക്കകം തന്റെ
പുസ്തകങ്ങള്‍ മറക്കുവോന്‍;
നല്ലയാശാന്‍ വേലയെന്യേ
കൂലിവാങ്ങുന്ന ഭാഗ്യവാന്‍;
വീട്ടില്‍ ട്യൂഷന്‍ മടുക്കുമ്പോള്‍
ക്ലാസിലെത്തിയുറങ്ങുവോന്‍!

Generated from archived content: poem2_sep5_13.html Author: chemmanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here