അധികാരപൂജ

ആരൊരാളധികാര-

പ്രാപ്‌തനാകുന്നൂ വേഗ-

മാരാധനയ്‌ക്കായ്‌ ചുറ്റു-

മാളുകൂടുമെൻ നാട്ടിൽ.

എത്രയോ പെരുമാക്കൾ, ശങ്കരാചാര്യന്മാരു,

മെത്രയോ തുഞ്ചന്മാരു-

മത്രയും കുഞ്ചന്മാരും

അധികാര പൂജാതി-

വ്യഗ്രതയ്‌ക്കിടയ്‌ക്കൊന്നി-

ച്ചലസിപ്പോകുന്നെന്റെ

നാടേ, നിന്നുദരത്തിൽ!

Generated from archived content: poem1_mar29_06.html Author: chemmanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English