പുറത്തു നില്‌ക്കുന്നവർ
കവിതയ്‌ക്കുളളിലേയ്‌ക്ക്
കടന്നിരിക്കുക.
തീരുംവരെ
തീപിടിച്ചിരിക്കണം.
ഇടയ്‌ക്ക് പൊട്ടിച്ചിരിക്കണം.
ഒടുവിൽ പരസ്‌പരമറിയാതെ മരിക്കണം
കവിയുടെ അനുവാദമില്ലാതെ
വായന ഇടയ്‌ക്കു നിറുത്താനോ,
വെളിയിൽപോയി
തുപ്പാനോ, തുമ്മാനോ
പാടില്ലാത്തതും ആകുന്നു.
ആകുന്നപോലെ അകന്നിരിക്കുക
കർട്ടൻ മുഖത്തിനു കുറുകേ
വീഴാതെ വീർപ്പടക്കിയിരിക്കുക
ഇപ്പോൾ തുടങ്ങും
ദാ, ഇപ്പോൾ തുടങ്ങും!
Generated from archived content: poem3_aug.html Author: chayam_dharmarajan