നിഴൽ

എന്റെ നിഴലുകൾ

വീണിഴഞ്ഞല്ലോ

കനത്തു കറുത്തതിരുട്ടു-

മിരുട്ടുറങ്ങുന്നൊരീയൂഴിയും.

എന്റെ നിഴലുകൾ വീണലിഞ്ഞല്ലോ

മിനുത്തതീ മാനവും

മാനം നിഴലിച്ച കാടും.

എന്റെ നിഴലുകളിന്നു പതുങ്ങി-

യിരിപ്പൂ വഴിയിലെപ്പൊന്തകൾ തോറും

കനൽക്കണ്ണിലെത്തീയി-

ലെന്നെത്തിളക്കുവാൻ!

Generated from archived content: poem6_sept7_06.html Author: chatanath_achutanunni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here