ഉത്തമപുരുഷൻ ഞാനെന്നു
ശബ്‌ദ ബ്രഹ്‌മജ്ഞൻ.
ഞാനോ?
സ്വന്തമായൊരു പേരില്ലാത്ത,
ആണല്ലാത്ത, പെണ്ണല്ലാത്ത, ഏകാകി.
ഏതു പേരുളള പെരുമാളിന്റെ
ദുഷ്‌കർമ്മവും
ഏറ്റെടുക്കാനൊരു പകരക്കാരൻ
ഇളിഞ്ഞ വേദാന്തച്ചിരിയോടെ
ഉത്തമപുരുഷൻ!
Generated from archived content: poem6_jan29.html Author: chatanath_achutanunni