ക്ലേശങ്ങളും ദുഃഖങ്ങളും കൊണ്ട് ഹ്യദയത്തിന്റെ മൂശയിൽ വാർത്തെടുക്കുന്ന ഒരു വാൾ എന്നും നമ്മോടൊപ്പമുണ്ട്. പ്രർത്ഥനയുടെ ഏകാഗ്രതയൽ ഉയിർക്കൊള്ളുന്ന തിവ്രമായ തീരുമാനങ്ങൾക്ക് ഒരു പക്ഷെ ഈ വാളിനെ ഇല്ലാതാക്കാനാവും. അതോടെ ശിക്ഷിക്കുന്നവനോടു ക്ഷമിക്കാനാവും. ബലിയേക്കാൾ മഹത്തമേറിയത് കരുണയാണെന്നറിയും. ഒരു മൈൽ ഒപ്പം നടക്കാൻ നിർബന്ധിക്കുന്നവനോട് രണ്ടു മൈൽ സന്തോഷതോടെ സഞ്ചരിക്കും. ഭക്ഷണത്തെക്കാൾ ജീവനും വസ്‌ത്രത്തെക്കാൾ ശരീരവും പ്രധാനമാണെന്ന് മനസ്സിലാകും ലൗകിക ജീവിത പ്രതിസന്ധികളിൽ നാം പാലിക്കേണണ്ട മുൻ കരുതലുകൾ വേദഗ്രന്ഥത്തിൽ നിന്നും കടഞ്ഞെടുക്കുകയാണിവിടെ. ഓണക്കൂറിന്റെ മറ്റുകൃതികളിൽനിന്ന് വ്യത്യസ്‌തമായി ഗൗരവപൂർവ്വമായ ഒരിടപെടൽ ഇവിടെ അനിവാര്യമാകുന്നു. എങ്കിൽ മാത്രമേ, അങ്കിയിൽ നീതിയുടെ ഗന്ധമുള്ളവൻ ശത്രുവിന്റെ കെണിയിൽ വീഴുകയില്ലെന്ന തിരിച്ചറിവ്് നമുക്കുണ്ടാവുകയുള്ളൂ
പ്രസഃഡിസി
വിലഃ60രൂ.
Generated from archived content: bookreview.html Author: chandrasenan_mrithyamala