അവനാണ് എന്റെ ശത്രു. നീ വേണം അവന്റെ ഉയിരെടുക്കാൻ. അതു കണ്ടാലേ എനിക്കിനി സ്വസ്‌ഥതയുള്ളൂ.
ബോംബ് കെട്ടുന്നവൻ ബോംബിനോടു പറഞ്ഞു. ‘നോക്ക്, അധികം എന്നെ കെട്ടിമുറുക്കണ്ട. ഒരു ഘട്ടം കഴിഞ്ഞാൽ ശത്രുവേത് മിത്രമേത് എന്ന വിവേകം എനിക്കുണ്ടാവില്ല’.
ബോംബ് പ്രതിവചിച്ചത് പക്ഷേ, കെട്ടുന്നവൻ കേട്ടില്ല.
അവൻ അതിന്റെ സംഹാരകത്വം കൂട്ടാൻ കെട്ട് മുറുക്കിക്കൊണ്ടിരുന്നു. പൊടുന്നനെയായിരുന്നു ബോംബിന്റെ ക്ഷമ നശിച്ചത്. അതൊന്ന് സ്വയം പിടഞ്ഞു. പിന്നെ ഒന്ന് ക്ഷോഭിച്ചു. ഫ്രീഡം അറ്റ്‌മിഡ്‌നൈറ്റ്…….
Generated from archived content: story2_sep25_09.html Author: chandran_pookkad