കഥാശേഷം

മുയലുമായി വീണ്ടും പന്തയം വച്ച് ആമ തിരക്കിട്ടു നടക്കുമ്പോള്‍ പിന്നില്‍ നിന്നു വന്ന ഒരു കാറുകാരന്‍ വണ്ടി നിര്‍ത്തി. ‘ ഇത്തവണ മുയല്‍ ഉറങ്ങിയില്ല . പന്തയം ജയിക്കണമെങ്കില്‍ ഇതില്‍ കയറാം’ ആമ കയറി . കുറച്ചു ചെന്നപ്പോള്‍ മുയല്‍ കുതിച്ചു പായുന്നു. കാറുകാരന്‍ മുയലിനോടു പറഞ്ഞു. ‘ ആമ തൊട്ടുമുന്‍പിലെ കാറില്‍ പോയി വേണമെങ്കില്‍ ഞാന്‍ ഓവര്‍ട്ടേക്ക് ചെയ്ത് ജയിപ്പിക്കാം !’

മുയലും കയറി. ഇരുവരും ഒരുമിച്ചാണ് അന്നു രാത്രി അയാളുടെ ഊണുമേശപ്പുറത്തെത്തിയത്. ഫ്രൈയും കറിയുമായിട്ട്.

Generated from archived content: story2_july5_12.html Author: c_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English