മനമുലയും നിനവുകള്‍ തന്‍
നിശ്വാസക്കാറ്റലയില്‍
കണ്ണീരിന്‍ നനവു പകര്‍ന്നതു
പെണ്മിഴിയല്ലേ
നിശമറയുടെ കുടിലുകളില്‍
ഭീഷണി ഫണമാട്ടുമ്പോള്‍
തേങ്ങലുകള്‍ വിങ്ങിയുതിര്‍ത്തതു
പെണ്‍ഗളമല്ലേ?
ഇടറും പൊയ്ക്കാലുകളില്‍
ഹൃദയം പതറുന്ന നേരം
മരണത്തെ സ്നേഹിച്ചെന്നതു
പെണ്‍പിഴവോ?
ജീവന്റെ തുലാസുകളില്‍
സ്നേഹത്തിനു തൂക്കമൊരുക്കാന്‍
പണമുണ്ടോ പദവിയുമുണ്ടോ
പാദ സേവക്കാളൂണ്ടോ?
ഉടയോര്‍ തന്നറകളിലും
ഉറ്റവര്‍ തന്‍ മിഴികളിലും
കനിവിന്‍ തിരിവെട്ടം തേടും
പെണ്ണഴലറിയവ താരോ?
Generated from archived content: poem1_apr2_14.html Author: bk_sudha