സ്വപ്‌നം

അലാറം വെച്ച്‌

കൃത്യമായ്‌ പ്രേമിച്ച്‌

ഇസ്‌തിരിയിട്ട്‌

ശ്വസിക്കുന്നവനെക്കാൾ

ഒറ്റയാനായ്‌ കാടിളക്കി

മരിച്ചവനെയാണ്‌ എനിക്കിഷ്‌ടം.

ഒറ്റവെടിക്ക്‌ തീർന്നാലെന്താ

ഇടിമിന്നലിന്റെ സ്വപ്‌നങ്ങളുണ്ടല്ലോ.

Generated from archived content: aug_poem11.html Author: biju_kanhangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here