ആഘാതം

അച്ഛന്‌ ഹൃദയാഘാതത്തെത്തുടർന്ന്‌ ബൈപാസ്‌ സർജറി വേണ്ടി വന്നു. 2007 മാർച്ച്‌ 12 നായിരുന്നു ഓപ്പറേഷൻ. രണ്ടു മൂന്നു മാസം കൊണ്ട്‌ അച്ഛൻ പൂർണ്ണ സുഖം പ്രാപിച്ചു. 2008 മാർച്ച്‌ 12ന്‌ മകൻ അച്ഛന്‌ ഒരു കാർഡയച്ചു. അച്ഛന്റെ ഒന്നാം പിറന്നാളിന്‌ ശുഭാശംസകൾ….

അച്ഛന്‌ ആശംസാകാർഡിൽ നിന്ന്‌ കണ്ണുകൾ പറിച്ചെടുക്കാൻ കഴിഞ്ഞില്ല. അച്ഛൻ ഒരു വയസ്സുള്ള കുട്ടിയെപ്പോലെ കാർഡിന്റെ അറ്റം കടിക്കുകയും അതെടുത്ത്‌ മടക്കിയും ചുരുട്ടിയും കളിക്കുകയും ചെയ്‌തു.

Generated from archived content: story1_feb5_09.html Author: balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here