കറുപ്പിനഴക്‌

സമൻസ്‌ കൈയിൽ കിട്ടിയപ്പോൾ നഗരത്തിളെല പ്രഗല്‌ഭയായ അഭിഭാഷകയെ ഏർപ്പാടാക്കാൻ തീരുമാനിച്ചു. സ്‌ത്രീപീഡനത്തിനെതിരെ ഭാര്യ ഫയൽ ചെയ്‌ത കേസ്‌ കോടതിയിൽ ഹാജരാക്കേണ്ട ദിവസം, രാവിലെ തന്നെ അഭിഭാഷകയുടെ ഓഫീസിൽ.

വെളുത്തു തടിച്ച്‌ സുന്ദരിയായ സീനിയർ അഭിഭാഷകയെ സമൻസ്‌ ഏല്‌പിച്ചു. ജാമ്യത്തിന്‌ വേണ്ട ഏർപ്പാടാക്കി. കനത്ത ഫീസും നൽകി. അഭിഭാഷകയ്‌ക്ക്‌ സന്തോഷം.

ഓഫീസിന്റെ മറ്റൊരു കോണിൽ ഇരുട്ടു പരത്തി ജൂനിയർ അഭിഭാഷക. കറുത്ത സുന്ദരി.

വക്കാലത്തൊപ്പിട്ട്‌ ഓഫീസിൽ നിന്ന്‌ മടങ്ങുമ്പോൾ അയാൾ ഒരു മൂളിപ്പാട്ടുപാടി.

വെളുപ്പിനഴക്‌… ഓ…..

കറുപ്പിനഴക്‌…… ഓ….

പെട്ടെന്ന്‌ പിന്നിൽ നിന്ന്‌ ദേഷ്യത്തിൽ ഒരലർച്ച. അയാളെ തിരികെ വിളിച്ചു. അഭിഭാഷകയുടെ മുഖത്ത്‌ ജ്വലിക്കുന്ന കോപം.

എന്തെന്നറിയാൻ സീനിയർ അഭിഭാഷകയെ സമീപിച്ചു. തന്റെ കേസ്‌ഫയൽ വലിച്ചെറിഞ്ഞു. നൽകിയ ഫീസ്‌ മുഖത്തേയ്‌ക്കെറിഞ്ഞു. കാരണമറിയാതെ അയാൾ ഫീസും ഫയലും പെറുക്കിയെടുത്ത്‌ വിഷാദത്തോടെ മറ്റൊരാഫീസിലേക്ക്‌….

Generated from archived content: story2_apr13.html Author: babu_chungath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here