ഈഗോ

 

ഭയങ്കര ഈഗോ. അതു കളയാൻ ഹിമാലയത്തിൽ പോയി. ഉത്തുംഗ ഹിമശൃംഗങ്ങൾക്കു താഴെ, അപാരമായ അപാരതയ്‌ക്കു ചാരെ കണ്ണുമിഴിച്ചു നിന്നപ്പോൾ എല്ലാ ഈഗോയും പോയി.

തിരിച്ചുവന്നതിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കവേ പൊടുന്നനെ തോന്നിയത്‌ ഃ ഇവൻമാർ ഒറ്റയൊരുത്തനും ഹിമാലയം കണ്ടിട്ടില്ല. ഞാൻ മാത്രം.

Generated from archived content: story5_nov18_06.html Author: b_murali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here