വായനയിലേയ്‌ക്കും എഴുത്തിലേയ്‌ക്കും ജനങ്ങളെ പുനരാനയിക്കേണ്ടത് സമ്മാന പ്രഖ്യാപനങ്ങളിലൂടെയല്ലെന്ന് ‘ഇന്നി’ന് അറിയാഞ്ഞിട്ടല്ല. ആർഭാടത്തിന്റെ വെളളിവെളിച്ചത്തിൽ സ്വത്വം മറന്ന് ആഭാസനൃത്തം ചെയ്യുന്നതാണ് ജീവിതമെന്ന് നിറങ്ങളിൽ നിറഞ്ഞ് കാഴ്‌ച മങ്ങിപ്പോയ ചിലരെങ്കിലും ധരിച്ചുവശായിരിക്കുന്നു. അതവരുടെ കുറ്റമല്ല. അങ്ങനെയുളള ഒരു ലോകമാണ് അവർക്കുചുറ്റും. അതിനാൽ തൽക്കാലം സമ്മാനം നല്‌കാതെ നിവൃത്തിയില്ല.
‘ഇന്നി’ന് കത്തെഴുതാനുളള ആഹ്വാനത്തിന് നല്ല പ്രതികരണം ഉണ്ടായി. നിരവധി കത്തുകൾ എത്തി. നന്ദി. മികച്ച കത്തിനുളള സമ്മാന പുസ്‌തകം രാധാകൃഷ്‌ണൻ തിരൂരിന് അയച്ചിട്ടുണ്ട്.
Generated from archived content: aug_essay2.html