സ്വയംരക്ഷ

ക്ലർക്കുമാർ ചരിത്രത്തിന്റെ ഏതു ദശാസന്ധിയിലാണ്‌ ഉണ്ടായതെന്ന്‌ നിശ്ചയമില്ല. പണ്ടും ഉണ്ടായിരിക്കണം. അങ്ങ്‌ അകലെ അവിടെയും ഒരാളുണ്ടല്ലോ, ചിത്രഗുപ്‌തൻ. സ്വന്തമല്ലാത്ത വാചകങ്ങൾ എഴുതുന്നവൻ എന്നാവാം ക്ലർക്കിന്റെ നിർവ്വചനം. അപ്പോൾ തന്നെ പ്രവൃത്തിയിലെ തൃപ്‌തിയുടെ കാര്യം ഊഹിക്കാമല്ലോ. തൃപ്‌തിയില്ല എന്നു മാത്രമല്ല, സർക്കാരാപ്പീസിന്റെ അകത്ത്‌ ചെന്നുപെട്ടപ്പോഴാണ്‌ ലോകം ഇത്ര ക്രൂരമാണെന്ന്‌ എനിക്കു മനസ്സിലായത്‌. ദൈവം ഇല്ല എന്നു പൂർണ്ണബോദ്ധ്യമായി. ചെകുത്താൻ ഉണ്ടുതാനും. നിയമങ്ങൾ ഉണ്ടാക്കുകയും അത്‌ അനുസരിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്‌ ഔദ്യോഗികം എന്ന വാക്കിന്റെ ശരിയായ അർത്ഥം.

ഒരു കാര്യം ഉറപ്പ്‌ഃ കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥൻ കുറച്ചു കഴിഞ്ഞാൽ നെറ്റിയിൽ സിന്ദൂരക്കുറി അണിയും. ലോകം നേരെയാവില്ല എന്നു പറയാൻ തുടങ്ങും. വീട്ടിൽചെന്ന്‌ സ്വന്തംവാക്കുകൾ എഴുതിയാണ്‌ ഞാൻ സ്വയം രക്ഷപ്പെടുന്നത്‌.

Generated from archived content: essay2_aug.html Author: ashokan_charuvil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here