മരിക്കുന്നവന്റെ ജീവിത യാചന

ഒരു സ്ത്രീക്ക് ഉപജീവനം ഇല്ല. അതിജീവനം മാത്രമേയുള്ളൂ. ഓരോ ദിവസവും അവള്‍ ജീവിക്കുകയല്ല, അതിജീവിക്കുകയാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതിജീവനം സാഹിത്യരചനയ്ക്കു സഹായകരമാകുമോ എന്നു ചോദിക്കുന്നത് ജീവപര്യന്തക്കാരനോട് പാടാന്‍ തോന്നുമോ എന്നു ചോദിക്കുന്നതു പോലെയാണ്. ആ ചോദ്യം ബാലിശമല്ല. വേറെ എന്തോ ആണ്.

മനസിലായില്ലേ, സാഹിത്യ രചനയ്ക്കു സഹായകമാകുകയല്ല, അതിജീവനം തന്നെയാണ് അവളുടെ സാഹിത്യം. പ്രവൃത്തിയും തൃപ്തിയുമൊക്കെ വെറും വാക്കുകള്‍- ഒന്നു ശ്വസമെടുക്കാന്‍ മുകള്‍പ്പരപ്പില്‍ വന്നു വെട്ടിമറിയുന്ന പരല്‍മീനിന്റേതു പോലെ, മരിക്കുന്നവന്‍ ജീവിതം യാചിക്കുന്ന ദൈന്യം പോലെ- എന്തോ ഒന്നുണ്ട്. അതില്‍; പണ്ടും ഇപ്പോഴും എപ്പോഴും.

Generated from archived content: essay1_july2_13.html Author: ashitha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here