അലോട്ട്‌മെന്റ്‌ പശു

നുറിനു നൂറും വാങ്ങി പത്താംക്ലാസ്‌ ജയിച്ചിട്ടും സർക്കാരും മാനേജ്‌മെന്റും തഴഞ്ഞ മിടുക്കനായ ‘സീബിഎസ്‌സീ’ വിദ്യാർത്ഥിയെ കണ്ടപ്പോൾ പഴയ ഗുരുനാഥൻ ചോദിച്ചു ഈ കയറുമായിട്ടെങ്ങോട്ടാടോ?‘

’ഒരു അലോട്ട്‌മെന്റ്‌ പശുവിനെ കിട്ടുമോന്ന്‌ നോക്കട്ടെ സാർ‘ ഗുരുനാഥൻ തിടുക്കത്തിലൊരു പബ്ലിക്‌ ബൂത്തിൽ കയറി വിദ്യാർത്ഥിയുടെ അച്ഛനെ വിളിച്ചുപറഞ്ഞു; ’വേഗം പോലീസ്‌ സ്‌റ്റേഷനിലറിയിച്ചിട്ട്‌ മോർച്ചറിയിലേക്ക്‌ വിട്ടോ.‘

Generated from archived content: story1_nov13_10.html Author: asha_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here