അർത്ഥമറിയാതെ…

വായനയ്‌ക്കിടയിൽ

കരടായണയുന്നർത്ഥ-

മറിയാപ്പദങ്ങളകക്കണ്ണിലും

പുറത്തുമേറെ

പിന്നെ നോക്കിടാം

നിഘണ്ടുവിലെന്നോർത്തലസം

ചാരുകസേരയിൽ

ചുരുണ്ടു കൂടി ഞാൻ

മാറ്റിവയ്‌ക്കലുകളേറെയായിട്ടും

വീണ്ടും പിന്നത്തേയ്‌ക്കായ്‌

നീട്ടിവച്ചു ഞാനൊടുവിൽ

പകച്ചു നിൽക്കു-

ന്നർത്ഥമറിയാതിതുവരെ

വായിച്ചു നിർത്തിയ

ജീവിതപ്പുസ്‌തകത്തിനുമുന്നിൽ.

Generated from archived content: poem1_july3_06.html Author: anand_kavalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here