വിദ്യാരംഭം

പാര്‍ട്ടിയുടെ ജില്ലാ നേതാവു കൂടി പങ്കെടുത്തതുകൊണ്ട് അന്നത്തെ യോഗം ചര്‍ച്ചകളും വിമര്‍ശനങ്ങളുംകൊണ്ട് സമൃദ്ധമായി. സംസ്ഥാന നേതാക്കള്‍ നടത്തുന്ന പ്രചരണ ജാഥ പട്ടണത്തിലെത്തുമ്പോള്‍ സ്വീകരണം വിജയമാക്കാന്‍ തീരുമാനിച്ച് വൈകിപ്പോയ യോഗം .

പ്രദേശത്തെ പ്രധാന യുവജനനേതാവ് ജില്ലാ നേതാവിനോട് അല്പ്പം പരിഭവത്തോടു കൂടി ഒരു പരാതി പറഞ്ഞു ” മുക്കിലെ റേഷന്‍ കടക്കാരന്‍ പാര്‍ട്ടിപ്പരിപാടികളുടെ പിരിവിനു ചെന്നാല്‍ തരാന്‍ വലിയ പാടാ ” നേതാവ് യുവനേതാവിനോട് മാത്രമായി പറഞ്ഞു.

” സംസ്ഥാന സമ്മേളനത്തിനു കാര്യമായ സംഭാവന തന്നയാളാ ” ഒന്നു കൂടി ശബ്ദം താഴ്ത്തി…” നിങ്ങടെ കമ്മറ്റി തീരുമാനമാക്കി ഇന്നു തന്നെ പത്ത് പോസ്റ്റെറെഴുതി ഒട്ടിക്കണം വിഷയവും നേതാവ് തന്നെ പറഞ്ഞു കൊടുത്തു ” റേഷന്‍ കടയിലെ പൂഴ്ത്തി വയ്പ്പും കള്ളക്കടത്തും അവസാനിപ്പിക്കുക” പിന്നെ അയാള്‍ വഴങ്ങിക്കൊള്ളും പരിപാടിയില്ലെങ്കിലും പണം വീട്ടിലെത്തിക്കും”

അഴിമതിക്കെതിരെ പോരാടാനുള്ള ആഹ്വാനം ചെവിക്കൊണ്ടതുപോലെ അഭിനയിച്ച് കൊണ്ട് ” ഹോ… അപാരം… ഈ ബുദ്ധി ഞങ്ങള്‍ക്ക് നേരത്തെ തോന്നിയില്ലല്ലോ” യുവനേതാവിന് അത് രാഷ്ട്രീയ വിദ്യാരംഭമായിരുന്നു.

Generated from archived content: story1_apr2_14.html Author: ambu_pattathanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here