കാലം നിശ്ചലമായി

ഭൂമിയിലെ ഏറ്റവും നല്ല ജോലി അധ്യാപനമാണെന്നു ഞാൻ വിശ്വസിക്കുന്നു. അത്‌ കോളജ്‌ തലത്തിലാണെങ്കിൽ കേമമായി. വിഷയം മലയാള സാഹിത്യമാണെങ്കിലോ? പറയാനുമില്ല. കൊല്ലത്തിൽ പുതിയ പുതിയ മുഖങ്ങൾ, പുതിയ പുസ്തകങ്ങൾ. നമുക്ക്‌ പ്രായമാകുന്നത്‌ അറിയുകയേ ഇല്ല. പാഠപുസ്തകത്തിന്റെ ഇത്തിരിവട്ടത്തിൽ നിന്ന്‌ ജീവിതത്തിന്റെ വലിയ സിലബസിലേയ്‌ക്ക്‌ കുട്ടികളെ നയിക്കാനുള്ള അവസരങ്ങൾ യഥേഷ്ടം. മനസ്സിൽ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും വിത്തുകളിടാം. സർഗ്ഗാത്മക ഭാവനകളെ കണ്ടെത്തുകയും നിരന്തരം പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യാം. തിരിഞ്ഞുനോക്കുമ്പോൾ വളരെ തൃപ്തിയുണ്ട്‌. കഴിഞ്ഞ ഇരുപതു കൊല്ലത്തിൽ മടുപ്പ്‌ എന്ന വികാരം ഒരിക്കലുമുണ്ടായില്ല. ഒരു കുട്ടിയെയും ക്ലാസിൽ നിന്ന്‌ ബാക്കി വിട്ടിട്ടില്ല. ഒരിക്കലും ക്ലാസിൽ ദേഷ്യപ്പെടുകയോ ഇല്ല. മനസിലായത്‌ ഇതാണ്‌ വിദ്യാർത്ഥികൾ വളരെ നല്ലവരാണ്‌. സഹായവും സാഹചര്യവും ലഭിച്ചാൽ അവർ അൽഭുതങ്ങൾ സൃഷ്ടിക്കും.

Generated from archived content: eassy3_dec21_07.html Author: ambikasuthan_mangad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here