സഫലം

അളന്നുകിട്ടിയ ദിനങ്ങളിൽ

നിന്നൊരു ദിനം പോലു-

മെടുക്കാനാവാതെ ചിതലരിച്ച്‌

മണ്ണായി പെരുവഴിയിൽ നിൽക്കേ

പതിവില്ലാത്തൊരു ചാറ്റൽമഴ

അറിയുന്നു ഞാൻ പുതുമണ്ണിൽ

ഋതുക്കൾ തൻ ഗന്ധം

മതി!

Generated from archived content: poem8_dec21_07.html Author: am_prabhavathi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here