എത്ര സങ്കല്‍പ
സ്വപ്‌നാന്തരങ്ങളില്‍
അത്തലില്ലാത്ത
പൂര്‍വ്വപുണ്യങ്ങളില്‍
ഇത്രനാളും മറഞ്ഞിരുന്നു
ശുഭ്ര-
ചിത്തശുദ്ധിയാമോണ
വസന്തമേ
പുഞ്ചിരിക്കും
നനുത്തൊരു
തുമ്പയില്‍
സാഞ്ചിതം നിന്‍ രാഗ
വിസ്താരങ്ങള്‍
നിന്നെയൊന്നു
തൊടുമ്പോളെന്‍ ദുഃഖങ്ങ-
സ്തമിക്കുന്നു,
കുട്ടിയാകുന്നു ഞാന്‍
Generated from archived content: poem12_sep5_13.html Author: alankodu_leelakrishnan