സാഹിത്യത്തിന്റെ ഏറ്റവും ആദിമവും സംശുദ്ധവുമായ രൂപം കവിതയാണ്. സംഗീതം ശ്രോതാവിനു നല്‌കുന്ന ലയാനുഭൂതി വാക്കുകളുടെ അർത്ഥങ്ങളെ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ശില്‌പത്തിലൂടെ അനുവാചകന് അനുഭവഗോചരമാക്കുന്ന ആളാണ് കവി. ലയം എന്നു പറയുമ്പോൾ ഞാൻ എന്ന ബോധത്തിന്റെ തിരോധാനമാണ്. അലോപ്പതി, ആയുർവേദം മുതലായ ചികിത്സാപദ്ധതികൾക്കു തുല്യമായ ഒരു പ്രക്രിയയാണ് കലയും സാഹിത്യവും. ചികിത്സിക്കപ്പെടുന്നത് മനസ്സാണ് എന്നുമാത്രം. മനസ്സിനു രോഗമുക്തി വന്നാൽ ശരീരവും രോഗമുക്തമാകുന്നു.
Generated from archived content: essay1_july_05.html Author: akkitham