ആധുനികത എന്ന കഥയില്ലായ്‌മ

ഇംഗ്ലീഷിലെ സാഹിത്യപ്രവണതകളെ സശ്രദ്ധം പിന്തുടരുന്ന എഴുത്തുകാരനായിരുന്നു ഒരു കാലത്ത്‌ മഹാകവി എം.പി. അപ്പൻ. ആറേഴുകൊല്ലം മുൻപ്‌ അപ്പൻസാർ എനിക്കയച്ച ഒരു കത്തിൽ എഴുതിയിരുന്നു പാശ്ചാത്യസാഹിത്യത്തിലെ ആധുനികത ഡൈലൻതോമസ്‌ എന്ന കവി കല്‌പിച്ചുകൂട്ടി ഉണ്ടാക്കിത്തീർത്ത ഒരു കഥയില്ലായ്‌മ മാത്രമാണെന്ന്‌. തളളയെ തല്ലിയിട്ടെങ്കിലും പേരെടുക്കുക എന്ന ലക്ഷ്യമേ അതിലുളളൂ. വികാരപരവും വിചാരപരവുമായ മൂല്യങ്ങളെ മുഴുവൻ പീച്ചിത്തുറിപ്പിച്ചു പുറംതളളിയ വാക്കുകളെ കൂട്ടിച്ചേർത്തുണ്ടാക്കുന്ന കൃതി സാഹിത്യമാവുന്നതെങ്ങനെ?

274-​‍ാം ലക്കം (നവംബർ) ‘ഇന്നി’ൽ ആധുനികതയെപ്പറ്റി കോവിലൻ എഴുതിയതു വായിച്ചപ്പോൾ പറയാൻ തോന്നിയതു പറയുന്നുവെന്നു മാത്രം.

ഒരനുഭവം കൂടി ഃ 1994 ജൂലൈ മാസത്തിൽ 9 ദിവസം ഞാൻ പാരീസിലുണ്ടായിരുന്നു. ഫ്രഞ്ചു കവികളായ ജാക്ക്‌ ഡുവേയും ഡൊമിനിക്‌ ബുസ്സേയും അന്ന്‌ എന്നോടു പറഞ്ഞു. “ഞങ്ങൾ നല്ല കവികളൊന്നുമല്ല. നല്ല കവികൾ ഇന്ന്‌ ഫ്രഞ്ച്‌ ഭാഷയിൽ ഇല്ല.”

Generated from archived content: essay1_jan29.html Author: akkitham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here