സ്റ്റാഫ് റൂം

ഒരു ബര്‍ത്ത് സര്‍ട്ടിഫിക്കെറ്റ് സംഘടിപ്പിക്കാന്‍ സ്‌കൂളിലെത്തിയതായിരുന്നു ഞാന്‍. അപ്പോള്‍ സ്റ്റാഫ് റൂമിലുള്ളവരെ സുഹൃത്ത് പരിചയപ്പെടുത്തി

‘ഇത് വിനോദ് ബാബു- നാം വരുന്ന വഴിക്കുള്ള കാര്‍ സര്‍വീസ് സ്‌റ്റേഷന്‍ ബാബുവിന്റേതാ…

ഇത് അബ്ദുള്ള.. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇയാളുടെ പേര് നീ കേട്ടിരിക്കുമല്ലോ..?

ഇത് സുഷമാഭായി.. ബ്യൂട്ടി പാര്‍ലറില്‍ എന്റെ പാര്‍ട്ടണര്‍..’

ഞാന്‍ അമ്പരപ്പോടെ ചോദിച്ചു..’ അപ്പോള്‍ ഈ സ്‌കൂളില്‍ മാഷന്മാരും മാഷത്തികളും ഇല്ലേ..?’

Generated from archived content: story3_sep5_13.html Author: akbar_kakkattil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here