കുട്ടികൾ വിഷമമറിയാതെ വളർന്നാൽ ജീവിതം ഗൗരവത്തിലെടുക്കില്ലെന്ന അഭിപ്രായക്കാരനാണ് സജി വക്കീൽ. അതുകൊണ്ട് രണ്ടാം ക്ലാസുകാരിയായ മകൾ ഓരോന്നാവശ്യപ്പെടുമ്പോഴും അയാൾ പണത്തിന്റെ ഞെരുക്കം പറഞ്ഞൊഴിയും. അത്യാവശ്യമുളളതും പതുക്കെയേ വാങ്ങിക്കൊടുക്കൂ. പണത്തിന്റെ ‘ചൂട’റിയണമല്ലോ!
അന്ന് കുട്ടി ആവശ്യപ്പെട്ടത് ഒരു പ്രത്യേക കളിപ്പാട്ടമാണ്. പതിവുപോലെ അയാൾ ‘ബുദ്ധിമുട്ടുകൾ’ പറഞ്ഞൊഴിഞ്ഞു. അപ്പോഴാണ് ഭാര്യ പറയുന്നത്‌ഃ “അരി തീർന്നു.” ഉടനെ അയാൾ പോക്കറ്റിൽ നിന്ന് കാശെടുത്തു കൊടുത്തു. അപ്പോൾ മകൾഃ “പപ്പിക്കുട്ടിയെ വാങ്ങാൻ പറഞ്ഞാൽ അച്‌ഛന്റെ കൈയിൽ പണമില്ല. അരി വാങ്ങാൻ പണമുണ്ട്!”.
Generated from archived content: story2_june30_08.html Author: akbar_kakkattil