മകളെ കാറിൽ സ്‌കൂളിൽ കൊണ്ടുവിടാൻ പോവുകയാണ് ഗിരീഷ്, മുമ്പിൽ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഒരു കാർ. മകൾ പറഞ്ഞുഃ അയാൾ അതൊന്നു മാറ്റി ഇട്ടിരുന്നെങ്കിൽ നമുക്ക് പോകാമായിരുന്നു. ഗിരിഷ് പറഞ്ഞുഃ അയാൾ ആഗോളതാപനത്തെക്കുറിച്ച് ചിന്തിക്കുകയാവും.
മകൾക്ക് ഒരു പ്രതികരണവുമില്ല. അപ്പോഴാണ് ഗിരീഷ് ഓർത്തത്‌ഃ മകൾ മലയാളപത്രങ്ങളൊന്നും വായിക്കാറില്ല. അയാൾ വിശദീകരിച്ചു. അയാൾ ഗ്ലോബൽ വാമിങ്ങനെ കുറിച്ച് ചിന്തിക്കുകയാവും മോളേ.
മകൾ ഗിരീഷിനെ ഒറ്റ അടി അടിച്ചത് മിന്നൽ വേഗതയിലാണ്. എന്നിട്ട് പറഞ്ഞു. എനിക്കും മലയാളം അറിയാം.
Generated from archived content: story2_apr8_10.html Author: akbar_kakkattil