വീഞ്ഞ്‌

പഴയ രാജാവ്‌ വീഞ്ഞു കഴിക്കുമായിരുന്നു. ആനന്ദൻ പഴയ രാജാവ്‌ കഴിച്ചിരുന്ന വീഞ്ഞെടുത്ത്‌ രുചിച്ചു നോക്കി. നല്ല മധുരം. പക്ഷേ, പുതിയ രാജാവായ തന്നെ പ്രജകൾ തെറ്റിദ്ധരിക്കുമെന്നു പേടിച്ച്‌ ആനന്ദൻ വീഞ്ഞ്‌ പുതിയ കുപ്പിയിലേക്ക്‌ പകർന്നു. കാരണം ഈ വീഞ്ഞ്‌ പ്രജകളുടെ കടുത്ത വിമർശനത്തിന്‌ ഇടയാക്കിയതാണ്‌.

പുതിയ കുപ്പിയിലെ വീഞ്ഞ്‌ രുചിച്ചുകൊണ്ട്‌ ആനന്ദൻ പ്രജകളോട്‌ ഉറക്കെ വിളിച്ചുപറഞ്ഞുഃ “നോക്കൂ, പുതിയത്‌. പുതിയ രുചി. പുതിയ ലഹരി..”

Generated from archived content: story10_dec.html Author: ajithan_chittattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English