ക്ലാസിഫൈഡ്‌

വെടിവയ്‌പ്‌, തല്ല്‌, കൊല്ല്‌,

കുടിയിറക്കൽ, ബലാൽസംഗം

തുടങ്ങും സുകുമാരകലകൾ

തുടർന്നും നടത്തപ്പെടും.

തുച്ഛമാം നിരക്കിൽ

ഒഴിവില്ല മദ്ധ്യവേനലിൽ

പഥ്യമാം വിദേശപര്യടനം

വേണ്ടവർ വിളിക്കുക

വിശദവിവരങ്ങൾക്കു

താഴെക്കാണുമക്കങ്ങളിൽ.

Generated from archived content: poem2_june.html Author: aduthala_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here