ഒരു മിനിമാഗസിന്റെ ആയുസ്സ് 22-ാം വയസ്സിൽ എത്തിനില്‌ക്കുന്നു എന്നത് ഏറെ അത്ഭുതകരമാണ്. ഗതികേടുകൾകൊണ്ടും നിലപാടില്ലായ്‌മകൊണ്ടും പല മിനി മാഗസിനുകളും, കൊട്ടിഘോഷിക്കപ്പെട്ട വലിയ പ്രസിദ്ധീകരണങ്ങളും പൊഴിഞ്ഞു വീഴുമ്പോൾ 22-ാം വയസ്സിന്റെ തീവ്രയുവത്വത്തിലാണ് ‘ഇന്ന്’ ഇൻലന്റ് മാഗസിൻ. 1981 വെളിച്ച കണ്ട ‘ഇന്ന്’ മലയാളത്തിലെ ഏറ്റവും അധികം വായിക്കപ്പെടുന്ന ആയുസ്സുറ്റ കുഞ്ഞുമാസികയായി കരുതിപ്പോരുന്നു. പേജുകൾ നീളുന്ന രചനകളുടെ ആർഭാടതകളില്ലാതെ, ചിലപ്പോൾ നാലു വാക്കിലൊതുങ്ങി നാലായിരം കത്തുന്ന ചിന്തകളൊരുക്കിയാണ് ഇന്ന് പ്രത്യക്ഷപ്പെടുന്നത്.
ശ്രീ മണമ്പൂർ രാജൻബാബുവാണ് ‘ഇന്നി’ന്റെ എഡിറ്റർ
Generated from archived content: about.html