ഇല്ലായ്മ-വല്ലായ്മ

അമ്മയുള്ളപ്പോഴല്ല

അറിഞ്ഞത്‌

അമ്മയുണ്ടെന്ന്‌

പോയപ്പോഴാണറിഞ്ഞത്‌

അമ്മയുണ്ടായിരുന്നെന്ന്‌.

വേനലിലാണ്‌ മഴക്കാലത്തിന്നോർമ്മ

പെയ്യുമ്പോഴല്ല

തീൻപണ്ടങ്ങളുടെ ഓർമ്മ

വിശക്കുമ്പോൾ.

ഒഴിവ്‌ നിറവിനെയെന്നപോലെ

കര തിരയെയെന്ന പോലെ

കാത്തിരിക്കുന്നു

വീടില്ലാത്തവൻ വീടിനെ

നാടുകളഞ്ഞവൻ നാടിനെ

മോചനത്തെ തടവുകാരൻ

Generated from archived content: poem2_dec21_07.html Author: aattor_ravivarmma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here