പിറക്കാനിരിക്കുന്ന വാക്കിന്റെ ജഡരൂപമായി തന്നെത്തന്നെ തിരിച്ചറിയുക, അതിന്റെ ആവിഷ്‌കാരത്തിനു തീ തിന്നുക, തന്റെ കാലഘട്ടത്തിന്റെ മരവിച്ചുപോകുന്ന ജീവിതത്തിനകത്ത് ആളാൻ വെമ്പുന്ന തീമിടുപ്പുകൾ കണ്ടെടുക്കുക – ഇത്രയും സാധിക്കുന്ന ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവിന്റെ കഥകൾ അലസവായനയ്‌ക്ക് വഴങ്ങി ഏടുകളിൽ ഒടുങ്ങുന്നില്ല.
ടി.പത്മനാഭൻ പറഞ്ഞതുപോലെ ആശയവും ഭാഷയും സങ്കേതവുമൊക്കെ മഹത്തായ ഏകജൈവരൂപമാകുന്നത് നാം അറിയുന്നു. ‘പരിണാമദശയിലെ ഒരേ’ടും ‘മഞ്ഞുകാല’വും മലയാളത്തിലെ മികച്ച കഥകളാകുന്നു. ഇരട്ടക്കോവണിയുളള കെട്ടിടം, മരിച്ച വീടുകൾ, പെരുമഴയിലൂടെ വന്ന ആൾ തുടങ്ങി 12 കഥകൾ. ‘പരിചിത യാഥാർത്ഥ്യത്തിന്റെ അപരിചിത വശങ്ങൾ തുറക്കപ്പെടുന്നു’വെന്ന് വി.സി.ശ്രീജന്റെ പഠനം.
പ്രസാഃ പാപ്പിയോൺ. വില ഃ 50 രൂ.
Generated from archived content: book4_dec.html Author: aasad
Click this button or press Ctrl+G to toggle between Malayalam and English