തിരിച്ചറിവായ കാലം മുതൽ ദുഃഖങ്ങളെയെല്ലാം സുന്ദരമാക്കിത്തന്നുകൊണ്ട് കവിത കൂടെയുണ്ടാകയാൽ പരമതൃപ്‌തമാണ് ഇതുവരെയുളള ജീവിതം. പഠിക്കുന്ന കാലംതൊട്ട് ഉപജീവനത്തിനുവേണ്ടി പല പ്രവൃത്തികൾ ചെയ്‌തു. പോലീസ് സ്‌റ്റേഷനിൽ പാർട്ട് ടൈം റൈറ്ററായി, ട്യൂഷൻ മാസ്‌റ്ററായി, കഥാപ്രസംഗകനായി. പക്ഷേ അതിജീവനത്തിനു കൂടെ നിന്നത് കവിത മാത്രം. 22 വർഷമായി ബാങ്കിൽ കണക്കെഴുതുന്നു. കണക്കിന്റെ കൂടെയും കവിതയുണ്ടായി. കവിത എനിക്ക് എഴുതപ്പെട്ട വാക്കുകൾ മാത്രമല്ല; സ്‌നേഹവും സത്യവും സൗന്ദര്യവുമാണ്. കവിതയില്ലാത്ത ഒരു നിമിഷവും ജീവിതത്തിലിന്നുവരെ ഉണ്ടായിട്ടില്ല. ഉണ്ടായാൽ ആ നിമിഷം മരണമായിരിക്കും.
Generated from archived content: essay1_apr13.html Author: aalankodu_leelakrishnan