കവി, കഥാകൃത്ത്, നാടകനടൻ, നാടകകൃത്ത്, ചിത്രകാരൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കെ.എക്‌സ്.ആന്റോയുടെ 12 കഥകളുടെ സമാഹാരമാണ് ‘നാം’. സുഖമില്ലാത്ത കുട്ടിയെ സ്‌കൂൾ മുറിയിൽ കിടത്തി പി.എസ്.സി പരീക്ഷയെഴുതാൻ വരുന്ന അമ്മ, കുഞ്ഞിന്റെ നിലവിളി സഹിക്കാനാവാതെ പരീക്ഷ പൂർത്തിയാകും മുൻപ് എഴുന്നേറ്റുപോവുന്നതാണ് ആദ്യകഥയായ ‘ടെസ്‌റ്റി’ലെ വിഷയം. കഥയിലുടനീളം അന്തഃപ്രചോദനമായി നിലനില്‌ക്കുന്ന നിസ്സഹായതയുടെയും അനാഥത്വത്തിന്റെയും നിലവിളി ആന്റോയുടെ കഥകളുടെ പൊതുപ്രമേയമാണെന്നു പറയാം. ‘വസ്‌ത്രാക്ഷേപം’, ‘ട്രാജഡി കോമഡി’ എന്നീ കഥകളിൽ ഇടയ്‌ക്കൊന്നു ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കരച്ചിലിനെ അനുസരിക്കാൻ വിധിക്കപ്പെട്ട മനുഷ്യന്റെ ആത്യന്തികദുഃഖ ശ്രുതിയിലാണ് ആന്റോയുടെ കഥകൾ ജീവിതത്തെ അറിയുന്നത്.
വിതഃ മൾബെറി
വിലഃ 55 രൂപ.
Generated from archived content: book2_july.html Author: aalankodu_leelakrishnan