കാട്ടുമാടം നാരായണൻ രചിച്ച മന്ത്ര പൈതൃകം

കാട്ടുമാടം നാരായണന്റെ ആത്മകഥാപരമായ ചില കുറിപ്പുകൾ സമാഹരിച്ച്‌ അദ്ദേഹത്തിന്റെ മരണാനന്തരം ഡി.സി. ബുക്സ്‌ പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണ്‌ മന്ത്രപൈതൃകം. നാടകപഠനഗവേഷകൻ, ചിന്തകൻ, സാമൂഹികവിമർശകൻ എന്നീ നിലകളിൽ മലയാളം പരിചയപ്പെട്ടിട്ടുള്ള കാട്ടുമാടത്തെയല്ല ഈ പുസ്തകത്തിൽ കാണുന്നത്‌. ബ്രാഹ്‌മണർക്കിടയിലെ മന്ത്രവാദികളെന്നു കേൾവികേട്ട കാട്ടുമാടം മനയുടെ പൈതൃകവും അവിടത്തെ ബാല്യകൗമാര ജീവിതസ്മരണകളും നിറഞ്ഞ ഈ കുറിപ്പുകളിൽ ബ്രാഹ്‌മണപാരമ്പര്യങ്ങളുടെ, ഇതുവരെ വെളിച്ചം വീണിട്ടില്ലാത്ത, വഴികളാണ്‌ കാട്ടുമാടം കാണിച്ചുതരുന്നത്‌. അതീവഹൃദ്യമായ ശൈലിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം അങ്ങേയറ്റം പാരായണക്ഷമമാണ്‌.

പ്രസാഃ ഡി.സി.

വില ഃ 65രൂ.

Generated from archived content: book1_aug7_07.html Author: aalankodu_leelakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here