13-ഒരു ചർച്ച

ജോലിസ്ഥലം വിട്ട്‌ ഞാൻ വീട്ടിലെത്തിയപ്പോൾ ചർച്ച പൊടിപൊടിക്കുകയാണ്‌. ധർമ്മദാരം അദ്ധ്യക്ഷ. രണ്ട്‌ പെൺമക്കൾ. നാത്തൂൻ. വിഷയം 13. ‘ഞങ്ങളുടെ കോളജിൽ 13-മതു ക്ലാസ്സ്‌മുറി പോലുമില്ല’ – ഒരുത്തി. ‘വെസ്‌റ്റിലൊക്കെ ഹോട്ടലുകളിൽ 13 സ്‌കിപ്പ്‌ ചെയ്യും’ – രണ്ടാമത്തെ സന്തതി. അതിനിടയിൽ തന്റെ സഹോദരൻ ഹൃദയം കൈമാറിയ ക്രിസ്തീയ പെൺകൊടിയോട്‌ എന്റെ ധർമ്മദാരം ഒരു ചോദ്യംഃ ‘ഇനി യേശുദേവനെ ആ ദുഷ്ടന്മാർ കുരിശിൽ തറച്ചത്‌ വല്ല 13-​‍ാം തീയതിയുമാണോ എന്റെ ആനീ? ’ഓ ആവത്തില്ല. 3-​‍ാം ദിനം ഉയിർത്തില്ലേ?‘ ആനി ശുഭാപ്തി വിശ്വാസം കളഞ്ഞില്ല. എന്റെ വിശപ്പ്‌ ചർച്ചായോഗം കലക്കും മുൻപ്‌ സ്വാഭാവിക സമാപനം നടന്നു.

Generated from archived content: story7_feb2_08.html Author: a_prabhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here