പ്രവൃത്തിയിൽ ആത്മാർത്ഥതയും ആരാധനയും ഏറുമ്പോഴാണ് മനുഷ്യൻ ദൈവത്തോട് അടുക്കുന്നതെന്ന് പറയാറുണ്ടല്ലോ. ഇലക്‌ട്രോണിക് മാധ്യമത്തിന്റെ പരിസരത്ത് മൂന്നു ദശകങ്ങളായി നിന്നപ്പോഴുളള എന്റെ സംതൃപ്‌തിക്ക് കാരണങ്ങൾ ഏറെ.
ശാസ്‌ത്രം പഠിച്ച്, പഠിപ്പിച്ച്, ലേഖനങ്ങളും ഫീച്ചറുകളും ഗ്രന്ഥങ്ങളും എഴുതി, പ്രസംഗിച്ച്, ശാസ്‌ത്രം പ്രചരിപ്പിച്ച ഞാൻ എത്തിപ്പെട്ട ഇടം എന്റെ തട്ടകമെന്നുറപ്പിച്ചത് 1970 കളുടെ മദ്ധ്യത്തിൽ. റേഡിയോ കൊടികുത്തിവാണ കാലത്ത് പ്രക്ഷേപണ കുലപതികളുടെ മദ്ധ്യത്തിലേയ്‌ക്ക്, അനന്തപുരിയുടെ മഹിതഭൂമിയിലേയ്‌ക്കു എടുത്തെറിയപ്പെട്ടപ്പോൾ കൈവന്നത് വലിയ ഒരു ലോകം. മൂന്നുകോടിയോളം മലയാളികൾ ചെവി കൂർപ്പിച്ചു കേൾക്കുന്ന തിരുവനന്തപുരം നിലയത്തിന്റെ വൈവിധ്യപൂർണ്ണമായ പരിപാടികൾ ഒരുക്കാൻ എളിയ പങ്കാളിത്തം നൽകാനുളള ഭാഗ്യം ജോലിയുടെ മഹത്ത്വമെന്ന് വിശ്വസിക്കുന്നു. ജോലിക്ക് എന്നും ‘കൂലി’ ഉണ്ടല്ലോ.
നാണയത്തെക്കാൾ മറ്റുളളവർ നല്‌കുന്ന അംഗീകാരത്തിനാണ് മൂല്യം. അതിലുമ വിലപ്പെട്ട കൂലി മുകളിൽ നിന്നുവരുന്ന അനുഗ്രഹങ്ങൾ….
Generated from archived content: essay1_sept23_05.html Author: a_prabhakaran