ഉണ്ടോ ഉണ്മതൻ ഗന്ധം
ജീവൻ തുടിക്കുമീഭൂവിൽ
ഉണ്ടോ സ്നേഹത്തിൻ ഗന്ധം
സ്നേഹം നശിക്കുമീ ഭൂവിൽ
ഏതോ കോണിലൊളിച്ച
സൂര്യദേവൻ ചിരിച്ചു
ചോദ്യം ചോദിച്ച തിങ്കൾ
ഏതോ മേഘം വിഴുങ്ങി.
കാറ്റിൽ അലഞ്ഞ കരിയില
ദൂരെ മരച്ചില്ല നോക്കി
കണ്ണീർ കണമായ് മാറി.
ദുഃഖം താങ്ങാതെ ദൂരെ
വാനിൽ മേഘമലിഞ്ഞു.