കൊഴിഞ്ഞുപോയ കാലം
എന്നിലേക്കിനി തിരികെയെത്തിയാല്‍
ബാല്യവും ,കൗമാരവും ,യവ്വനവും
വീണ്ടുമറിഞ്ഞിടും ഞാൻ.
അമ്മയെന്ന സ്നേഹാമൃതം നുകരണം,
അച്ഛന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി
കാലത്തിലെ കൗതുകം നുണയണം,
പിന്നയോ കൂട്ടാളിയുടെ ചുമലില്‍ തൂങ്ങി
ഇന്നലയുടെ ഇടവഴിയൂലൂടെ പിന്നയും
താണ്ടണം ദൂരമേറെ………
അമ്മയെന്ന് ആദ്യം എഴുതാന്‍ പഠിപ്പിച്ച
സരസ്വതീഭവനത്തിലെത്തി കല്ല്ഫലകത്തിൽ
അ ആ ഇ ഈ കുത്തികുറിക്കണം…..
അറിവിന്‍റെ മൊഴിമുത്തുകള്‍ ആശാനില്‍നിന്ന്
കേട്ടുപഠിക്കണം…..
ഞാനും നീയും ഒന്നെന്ന ഇന്നലയിലെ സത്യം
ഓര്‍ത്തെടുക്കണം…….
പറയാതെ പോയ പ്രണയവും
അറിയാതെ പോയാ സ്നേഹവും
പൂവായി കനിയായി വിരിയിക്കേണം
വികൃതമാമിന്നുമറന്നിട്ട് ഇന്നലകളിലാവണം
ഇന്നേക്ക് വേണ്ടി ജീവിക്കണം അതു-
നാളേക്കൊരു ചരിത്രമാവേണം……
തിരികേ വരില്ല ഇനിയുമാ കാലവും നേരവും
എന്നാലും ഇന്നിവയൊക്കെയാണെൻ
ചെറിയ മോഹങ്ങള്‍