കത്തുകളിലെമ്പാടും അക്ബര്‍ കക്കട്ടില്‍ സ്നേഹത്തിനു വിധേയമാകുന്ന രംഗമാണ് കാണാനാവുക. എന്നാല്‍ നിശിത വിമര്‍ശനങ്ങളടങ്ങിയ കത്തുകളും ഇവയിലുണ്ട്. ഫേസ് ബുക്ക് പോലുള്ള മാധ്യമങ്ങള്‍ നമ്മുടെ കത്തെഴുത്തിന്റെ പുതു മാധ്യമമാണ്. അവയിലൂടെ നടത്തിയ ചാറ്റിംഗുകളും ഈ പുസ്തകത്തെ രസകരമായ അനുഭവമാക്കിത്തീര്‍ക്കുന്നു. സുഭാഷ്ചന്ദ്രനുമായി നടത്തുന്ന രണ്ടു വരി ചാറ്റിംഗുപോലും നമ്മുടെ ചുണ്ടില്‍ ചിരി വിടര്‍ത്തും. കഥ പറയുന്ന കത്തുകളുടെ ഒരു പ്രധാന പ്രത്യേകത ഇവയൊന്നും പിന്നീട് അച്ചടി രൂപം പ്രാപിക്കും എന്നോര്‍ത്ത് എഴുതപ്പെട്ടതല്ല എന്നതാണ്. അതുകൊണ്ടു തന്നെ സത്യത്തിന്റെ പൂര്‍വ വിലക്കുകള്‍ വലിയൊരളവോളം പുസ്തകത്തിനു ബാധകമാകുന്നില്ല.
ഇനി വരില്ല പോസ്റ്റുമാന് കഥ പറയുന്ന കത്തുകള്‍
അക്ബര്‍ കക്കട്ടില്‍
ഡി സി ബുക്സ്
വില – 240/-
ISBN – 9788126474936