ആത്മഹത്യയെ മഹത്വവത്കരിക്കുന്നത് ശരിയല്ല

untitled-2

കവിയായ ജിനേഷ് മടപ്പള്ളിയുടെ മരണം സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്ത ഒരു വാർത്തയാണ്. ജീവിതത്തിലെ പ്രശ്ങ്ങൾ കാരണം ആത്മഹത്യ ചെയ്ത ജിനേഷിന്റെ കവിത മരണശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധ കിട്ടിയിരുന്നെങ്കിൽ ജിനേഷ് മരിക്കില്ലായിരുന്നു എന്ന അഭിപ്രായവുമായി പ്രശസ്‌ത കഥാകാരി ഇന്ദു മേനോൻ രംഗത്ത് എത്തിയിട്ടുണ്ട്. ആത്മഹത്യയെ ഇത്രമേൽ മഹത്വവത്കരിക്കുന്നത് ശരിയല്ല എന്നാണ് അവരുടെ അഭിപ്രായം, ഇതേപോലെ കുറച്ചു നാളുകൾ മുൻപ് മരണപ്പെട്ട നന്ദിതയുടെ കാര്യത്തിലും ഇത്തരത്തിൽ സംഭവിച്ചു എന്നവർ പറയുന്നു. കുറിപ്പ് വായിക്കാം

ഏതൊരു മരണവും ദുഖകരം തന്നെ.ജീവിതം ഇനിയൊരടി മുമ്പോട്ടില്ലെന്ന് ഉറച്ചുള്ള സ്വയം ഹത്യയാകുമ്പോൾ അതിലേറെ വേദനാകരം .കവി ചെയ്താൽ മഹത്യപൂർണ്ണമാകുന്നതല്ല ആത്മഹത്യ. ഗതികെട്ട് ഒരു മനുഷ്യൻ അപ്രകാരം ചെയ്ത വെങ്കിൽ അതിനെ മഹത്വവത്കരിക്കേണ്ട കാര്യവുമില്ല. പണ്ട് നന്ദിത എന്ന കോളേജ് ടീച്ചർ ആത്മഹത്യ ചെയ്തപ്പോൾ ഒരു പ്രസാധകൻ കൃത്യമായി അവരുടെ ഡയറിത്താളും കവിതകളും മാർക്കറ്റ് ചെയ്തു. ആ കവിത കേറിയങ്ങ് ക്ലച്ച് പിടിച്ചു. ഇടത്തരത്തിലും താണ കവിതയായിരുന്നിട്ടും മനോഹര കവിതയെന്നുമൊക്കെ വാഴ്ത്തിപ്പാടപ്പെട്ടു. മരണം ഒരു കലാസൃഷ്ടിയേയും മഹത്വവത്കരിക്കുന്നില്ല. സൃഷ്ടി വേറെ സൃഷ്ടി കർത്താവ് വേറെ.ജി നീഷ് മടപ്പള്ളിയെന്ന കവിയെയും നന്ദിതയെയും സൃഷ്ടികൾ കൊണ്ട് പരസ്പരം അളക്കുവാൻ ഞാനാളല്ല. കവിതാ വായന കുറവായതിനാൽ ജിനേഷിനെ എനിക്ക് പൂർണ്ണമായ് വായിക്കാനും കഴിഞ്ഞിട്ടില്ല .എങ്കിലും പലരും ജിനേഷിന്റെ മരണത്തെ മഹത്വവത്കരിക്കുന്നത് കണ്ടു. മരണം അത്യധികം വേദനിപ്പിക്കുന്നത് തന്നെ അതു കൊണ്ട് ജിനേഷിനെ മഹത്വവത്കരിക്കാതിരിക്കൂ. ജീവിതത്തിലെ കഠിന പ്രതിസന്ധികളിൽ, വിഷമവിഷാദ രോഗാവസ്ഥയിൽ കടുത്ത മരണാസക്തിയെ മറികടന്ന അനേകരുണ്ട്. അവരാണ് മഹത്തുക്കൾ. ജിനേഷിന്റെ മരണം, കവിത, കവിതയിൽ കണ്ട ആത്മഹത്യാ പ്രവണത, കവിക്ക് തിലോദകം (ഹൃദയരക്തം കൊണ്ടും സത്യസന്ധമായ വേദന കൊണ്ടും എഴുതിയ കുറിപ്പുകളല്ല), എന്റെ വക വേറൊരു കവിത, മരണകാരണാന്വേഷണം ടൈ ലൈനിൽ അസഹനീയമാം വിധം പെരുകിയിരിക്കുന്നു.

1. ആത്മഹത്യയെ ഇത്രമേൽ മഹത്വവത്കരിക്കുന്നത് ശരിയല്ല.

2. മരിച്ചവനുമുണ്ട് സ്വകാര്യത. അയാളെ കാരണം തേടിയും കാരണം കാണിച്ച് നോട്ടീസടിച്ചും ഇങ്ങനെ വീണ്ടും ഹത്യ ചെയ്യുന്നവർ സ്വയം വിശകലനം ചെയ്യുന്നത് നല്ലതാണ്.

NB. നന്നായി കവിതയെഴുതിയിട്ടും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാത്ത കവി സുഹൃത്തിന്റെ ആത്മ ഗതം. ഞാൻ ആത്മഹത്യ ചെയ്താൽ എന്റെ കവിതയും ഇങ്ങനെ വായിക്കപ്പെടുമായിരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English