ഇന്ദ്രൻ

 

 

ഐരാവതം

പോലൊരു മേഘം
മുകളിലിന്ദ്രൻ

കയ്യിലൈന്ദ്ര സായകമേന്തി
തോളിൽ മഴവില്ലുപോലെ ചാപധാരിയായ്
വിണ്ണിലെ നീല പൊയ്കകൾ നോക്കി
വെള്ള മേഘങ്ങൾ വെൺ ഹംസങ്ങളെന്ന്
ഇന്ദ്രൻ കാറ്റിലൂടെ പറഞ്ഞു

അകലെ മൂടൽ മുകിലുകൾ
പകലിൽ രാത്രി മെനയുമ്പോൾ
ഇടി നാദത്തിൽ താഴെ മണ്ണിൽ
പച്ചയുടെ ഗർഭം പേറുന്ന കാട്ടുപൂക്കൾവിരിയിക്കും
തരുണിമാർക്കായ് അടർന്നു വീണ മിന്നലിലൂടെ
ഇന്ദ്രൻ മഴയൊരനുഗ്രഹമെന്നോർമ്മിപ്പിച്ചു

മനുഷ്യൻ കാണും പ്രകൃതിയിൽ
രാത്രിക്കു കറുപ്പ് ,പകലിനു തുടക്കം വെളുപ്പ്
ദേവ പൂജക്കുള്ള പൂക്കളിൽ ഇന്ദ്രനായ് നിൽക്കുന്നു വെള്ള

കടലിനും കാറ്റിനും മലകൾക്കും ഓരോ ദേവന്മാർ
ഇന്ദ്രനതിൽ രാജാവ് .
സർവവല്ലഭൻ ,മഴപെയ്യിക്കുന്നവൻ
യമനും വരുണനും മീതെയായ് വാഴുന്നു

മഴയെ അമ്പുകളാക്കിയും അമ്പുകളെ മഴയാക്കിയും
പ്രതിഭാസങ്ങളെ പല രൂപങ്ങളിൽ പലതാക്കിയും





അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English