നെെന മണ്ണഞ്ചേരിയ്ക്ക് ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്ക്കാരം

ഈ വര്‍ഷത്തെ ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്ക്കാരത്തില്‍ ഹാസ്യ വിഭാഗത്തില്‍ നെെന മണ്ണഞ്ചേരിയുടെ”പങ്കന്‍സ് ഓണ്‍ കണ്‍ട്രി” പുരസ്ക്കാരം നേടി.ആലപ്പുഴയിലെ മണ്ണഞ്ചേരി സ്വദേശിയായ നെെന മണ്ണഞ്ചേരി ഹാസ്യ ബാലസാഹിത്യ വിഭാഗങ്ങളിലായി 10 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പാലം കെ. എം. മാത്യു ബാലസാഹിത്യ പുരസ്ക്കാരം,ചിക്കൂസ് ബാലസാഹിത്യ പുരസ്ക്കാരം ഉള്‍പ്പെടെയുള്ള പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പുഴ മാഗസിന്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ട്.ഇപ്പോള്‍ എരമല്ലൂരില്‍ താമസിക്കുന്നു..ആലപ്പുഴ ലേബര്‍ ഓഫീസിലെ ജീവനക്കാരന്‍.ഭാര്യ ബീന ജെ നെെന മക്കള്‍ ഡോ.മാരി ജെ നെെന,മിറാസ് ജെ നെെന

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here